പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ഒന്നര നൂറ്റാണ്ടിന്റെ നിറവിൽ

തിരുവനന്തപുരത്തെ സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിന് 150 വയസ്സ് പൂർത്തിയാകുന്നു. അടുത്ത ഡിസംബർ വരെ നീളുന്ന നൂറ്റിയൻപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കo കുറിച്ചു.

കഴിഞ്ഞ ദിവസം ആഘോഷത്തിന്റെ ഭാഗമായുള്ള ദിവ്യബലിക്കു ശേഷം ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ലോഗോ പ്രകാശനം ചെയ്തു.

പാളയം ഇടവക വികാരി മോൺ. ടി. നിക്കോളാസ്, ശ്രീ. ഇഗ്നെഷ്യസ് തോമസ്, ശ്രീ. എം. ബേസിൽ എന്നിവരുടെ നേതൃത്വത്തിലാണ് ലോഗോ പ്രകാശനം നടന്നത്.

1873 മെയ്‌ 4 നാണ് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രൽ ദേവാലയം സ്ഥാപിതമായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group