ലോകസമാധാനത്തിനായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും നന്ദി അറിയിച്ച് പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസ്.
ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടയിലാണ് പാലസ്തീൻ പ്രസിഡന്റ് നന്ദി അറിയിച്ചത്. കൂടാതെ വെടിനിറുത്തലിനായി സമ്മര്‍ദ്ധം തുടരാൻ മാർ പാപ്പയോടു പ്രസിഡന്റ് അഭ്യർത്ഥിക്കുകയും ചെയ്തു.
വത്തിക്കാന്റെ വാർത്താ വിനിമയ കാര്യാലയത്തിന്റെ ഡയറക്ടറാണ് ഇരുവരും നടത്തിയ ടെലിഫോൺ സംഭാഷണത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ഇന്നലെ വൈകിട്ട് നടന്ന സംഭാഷണത്തിൽ സമാധാനം കെട്ടിപ്പടുക്കാൻ ഫ്രാൻസിസ് പാപ്പ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്‍റ് നന്ദി അറിയിച്ചതായി പാലസ്തീനിയൻ വാർത്ത ഏജൻസിയായ വാഫാ റിപ്പോർട്ട് ചെയ്തു.
വത്തിക്കാന്റെ തുടർച്ചയായുള്ള ഇടപെടലുകൾ ഉടനടി വെടിനിറുത്തൽ ആവശ്യപ്പെടാനും സാധാരണ ജനങ്ങളെ യുദ്ധത്തിന്റെ ക്രൂരതയിൽ നിന്ന് രക്ഷിക്കാനും നിര്‍ണ്ണായകമാണെന്ന് പ്രസിഡന്‍റ് അബ്ബാസ് അടിവരയിട്ടു പറഞ്ഞു.
സംഘർഷം ആരംഭിച്ച ഒക്ടോബർ 7 മുതൽ സമാധാനത്തിനായുള്ള ആഹ്വാനം ഫ്രാന്‍സിസ് പാപ്പ പലവട്ടം ആവർത്തിച്ചിട്ടുണ്ട്. ഹമാസിന്റെ പക്കലുള്ള തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനുമുള്ള നിരന്തരമായ ആഹ്വാനം പാപ്പ ആവര്‍ത്തിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group