കൊറോണ വൈറസിന് എതിരെയുള്ള യുദ്ധത്തിൽ പങ്കുചേർന്ന് തങ്ങളെ സഹായിക്കാനായി പരിശുദ്ധ കന്യകയോടും യൗസേപ്പിതാവിനോടും മാധ്യസ്ഥം പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ബ്രസീലിയൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ആഹ്വാനം ചെയ്തു. ഫെബ്രുവരി രണ്ടാം തീയതിയാണ് ഇതിനായുള്ള പ്രത്യേക പ്രാർത്ഥനാദിനമായി നിശ്ചയിച്ചിരിക്കുന്നത്. പ്രത്യാശയെ പരിപോഷിപ്പിക്കാനും പകർച്ചവ്യാധിയെ നേരിടാനുള്ള ധൈര്യം നൽകാനും ദൈവത്തോട് അപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രാർത്ഥന എന്ന് CNBB സെക്രട്ടറി ജനറൽ ബിഷപ്പ് പോർട്ടല്ല അമാഡോ പറഞ്ഞു. പ്രത്യാശയുടെ വെളിച്ചം നിലനിർത്തുക എന്നതാണ് പ്രാർത്ഥനാദിനത്തിന്റെ മുദ്രാവാക്യം ആയി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രാർത്ഥന ദിനത്തോടനുബന്ധിച്ച് അന്നേദിവസം പ്രത്യാശയുടെയും കൂട്ടായ്മയുടെയും പ്രതീകമായി സന്ധ്യാസമയത്ത് ജനാലക്ക് വെളിയിൽ മെഴുകുതിരി കത്തിച്ചുവയ്ക്കാനും കോൺഫറൻസ് വിശ്വാസികളെ ക്ഷണിച്ചു. ഇങ്ങനെ കത്തിച്ചുവച്ച മെഴുകുതിരികളുടെ ചിത്രങ്ങൾ #LuzdaEsperanca എന്ന ഹാഷ്ടാഗോടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ സാധിക്കുന്നതാണ്. പ്രാദേശികവും ദേശ വ്യാപകവുമായി ആചരിക്കപ്പെടുന്ന ഈ ദിനത്തിലെ പ്രാർത്ഥനകളുടെയും പ്രവർത്തനങ്ങളുടെയും ദൃശ്യങ്ങൾ ടിവി യിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പുറത്തുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group