സകല മരിച്ചവരുടെയും തിരുനാൾ ലത്തീൻ സഭയിൽ ആഘോഷിക്കുന്ന നവംബർ രണ്ടാം തീയതി, ഫ്രാൻസിസ് പാപ്പാ റോമിലെ സെമിത്തേരി സന്ദർശിക്കും.
റോമിലെ ഏറ്റവും വലിയ സെമിത്തേരിയായ ലൗറെന്തീനോയിലാണ് മാർപാപ്പാ സന്ദർശനം നടത്തുക.
2018ലും ഫ്രാൻസിസ് പാപ്പാ ഇതേ സ്ഥലത്ത് വന്നു പ്രാർത്ഥനകൾ നടത്തിയിട്ടുണ്ട്. റോമിന്റെ പ്രാന്ത പ്രദേശത്ത് 21 ഹെക്ടറുകളിലായിട്ടാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. 2018-ൽ പാപ്പായുടെ സന്ദർശന വേളയിൽ, ദിവ്യബലിക്ക് മുമ്പ്, കുട്ടികളെ അടക്കം ചെയ്ത “മാലാഖമാരുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സ്ഥലത്ത് പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം ഫ്രാൻസിസ് പാപ്പാ “റോമിലെ യുദ്ധത്തിൽ മരണമടഞ്ഞവരെ അടക്കം ചെയ്തിരിക്കുന്ന സെമിത്തേരിയിലാണ് കർമ്മങ്ങൾ നടത്തിയത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങൾ ഉള്ള ഈ സ്ഥലം കോമൺവെൽത്ത് സെമിത്തേരി എന്ന് വിളിക്കപ്പെടുന്നു. “ഇനി യുദ്ധങ്ങളിൽ പരസ്പരം കൊല്ലരുതേ ” എന്ന ശക്തമായ അഭ്യർത്ഥനയും പാപ്പാ തദവസരത്തിൽ നടത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group