ഉണ്ണീശോയെ പാലൂട്ടുന്ന വിഖ്യാത മരിയൻ തിരുരൂപത്തിന്റെ കാനോനിക കിരീടധാരണം അവിസ്മരണീയമാക്കി വിശ്വാസി സമൂഹം.

ഉണ്ണീശോയെ പാലൂട്ടുന്ന (ഔർ ലേഡി ഓഫ് ലാ ലേച്ചെ) വിഖ്യാത മരിയൻ തിരുരൂപത്തിന്റെ കാനോനിക കിരീടധാരണം അവിസ്മരണീയമാക്കി ഫ്‌ളോറിഡയിലെ വിശ്വാസീസമൂഹം.ഈശോയുടേയോ ദൈവമാതാവിന്റെയോ വിശുദ്ധ യൗസേപ്പിതാവിന്റെയോ തിരുരൂപത്തിൽ കിരീടമോ നക്ഷത്രങ്ങൾകൊണ്ട് തയാറാക്കിയ ഹാലോയോ (വിശുദ്ധരുടെ ശിരസിന് പിന്നിലുള്ള വലയം) അണിയിക്കുന്ന തിരുക്കർമമാണ് കാനോനിക്കൽ കിരീടധാരണം. പേപ്പൽ പ്രതിനിധിയായി എത്തിയ സ്പാനിഷ് കർദിനാൾ കാർലോസ് ഒസോറോ സിയറയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് അഗസ്റ്റിൻ ബസിലിക്കയിലായിരുന്നു കിരീടധാരണം. ഫ്‌ളോറിഡയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയവർ ചരിത്ര നിമിഷത്തിന് സാക്ഷികളായി.

ദിവ്യബലിമധ്യേയായിരുന്നു കിരീടധാരണം. സ്‌പെയിനിൽനിന്നും ഇറ്റലിയിൽനിന്നുമുള്ള സ്വർണത്താൽ നിർമിച്ച കിരീടമാണ് പരിശുദ്ധ അമ്മയേയും ഉണ്ണീശോയെയും മാഡ്രിഡ് ആർച്ച്ബിഷപ്പുകൂടിയായ കർദിനാൾ അണിയിച്ചത്. തുടർന്ന്, സെന്റ അഗസ്റ്റിൻ രൂപതയെ പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിക്കുന്ന തിരുക്കർമങ്ങളും നടന്നു. ദിവ്യബലിക്കുശേഷം ഔർ ലേഡി ഓഫ് ലാ ലേച്ചെ ദേശീയ തീർത്ഥാടനകേന്ദ്രത്തിലേക്ക് നടത്തിയ പ്രദക്ഷിണവും അവിസ്മരണീയമായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group