യുക്രൈനിൽ പേപ്പൽ പ്രതിനിധിക്ക് നേരെ വെടിവെയ്പ്പ്

യുക്രൈനിലെ ജനതയ്ക്ക് സഹായ വിതരണം ചെയ്യാൻ എത്തിയ പേപ്പൽ സഹായ പദ്ധതികളുടെ ചുമതലക്കാരനായ കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയെ ലക്ഷ്യമാക്കി വെടിവെയ്പ്പ് നടന്നതായി റിപ്പോർട്ട്. സപ്പോറിസിയ എന്ന സ്ഥലത്ത് സഹായം വിതരണം ചെയ്യുന്നതിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആളുകൾ കടന്നു ചെല്ലാത്ത ഈ പ്രദേശത്ത് ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ എത്തിയതായിരുന്നു പോളിഷ് സ്വദേശിയായ കർദ്ദിനാൾ ക്രജേവ്‌സ്‌കി.

ജീവിതത്തിൽ ആദ്യമായി എങ്ങോട്ട് ഓടി പോകണമെന്ന് പോലും തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥയിലായിപ്പോയെന്ന് അദ്ദേഹം പിന്നീട് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group