എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ ഡെലഗേറ്റും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസില്‍ ഇന്ന് ഇന്ത്യയിലേക്ക്.
ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി ദൗത്യത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് സിറിൽ, പരിശുദ്ധ പിതാവിനോട് വിവരിക്കുകയും അനുഗ്രഹം ആവശ്യപ്പെടുകയും ചെയ്തായി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറി കൂടിയായ ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കു വേണ്ടിയുള്ള തന്റെ പ്രതിനിധിയായി ഫ്രാന്‍സിസ് പാപ്പ നിയമിക്കുന്നത്.
അതേസമയം പിറവി തിരുനാള്‍ മുതല്‍, സീറോ മലബാർ സഭയിൽ ഉടനീളം ചെയ്യുന്നതു പോലെ, എറണാകുളം – അങ്കമാലി അതിരൂപതയിൽ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് പരിശുദ്ധ കുർബാനയർപ്പണം നടത്തണമെന്നും ആരാധനക്രമത്തിൽ വിട്ടുവീഴ്ച പാടില്ലായെന്നും ഫ്രാന്‍സിസ് പാപ്പ കര്‍ശനമായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group