പേപ്പല്‍ സന്ദര്‍ശനം ഫലം കാണുന്നു; വത്തിക്കാന്റെ സമാധാന അഭ്യര്‍ത്ഥന സുഡാന്‍ അംഗീകരിച്ചു

ദക്ഷിണ സുഡാനിലേക്കുള്ള പേപ്പല്‍ സന്ദര്‍ശനം ഫലം കാണുന്നു. 2022ല്‍ വത്തിക്കാന്‍ മുന്നോട്ട് വെച്ച സമാധാന ചര്‍ച്ച നിരസിച്ച ദക്ഷിണ സുഡാന്‍ ആ തീരുമാനം പിന്‍വലിക്കുന്നതായി പ്രസിഡന്റ് സാല്‍വ കിര്‍ പ്രഖ്യാപിച്ചു.

2022ലെ ദക്ഷിണ സുഡാൻ പ്രശ്‌നത്തില്‍ സമാധാന ചര്‍ച്ചക്ക് വത്തിക്കാന്‍ ആഹ്വാനം നല്കിയിരുന്നു. എന്നാല്‍ ദക്ഷിണ സുഡാന്‍ വത്തിക്കാന്റെ അഭ്യര്‍ത്ഥന നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ ഫ്രാന്‍സിസ് പാപ്പയുടെ ചരിത്രപ്രധാന്യമുള്ള പേപ്പല്‍ സന്ദര്‍ശനം മഞ്ഞുരുകാന്‍ കാരണമായി. ഫ്രാന്‍സിസ് പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം 2023 സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വര്‍ഷമായി ദക്ഷിണ സുഡാന്‍ പ്രഖ്യാപിച്ചു. കൂടാതെ പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം, മുന്‍പ് ദക്ഷിണ സുഡാന്‍ നിരസിച്ച വത്തിക്കാന്റെ സമാധാന അഭ്യര്‍ത്ഥന സ്വീകരിക്കുന്നതായും രാജ്യത്ത് സമാധാനം നിലനില്‍ക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും പ്രസിഡന്റ് സാല്‍വ കിര്‍ വ്യക്തമാക്കി. ചരിത്രപ്രധാനമായ പേപ്പല്‍ സന്ദര്‍ശനത്തിന്റെ ഫലമായി രാജ്യം സമാധാനത്തിന്റെ വഴിയിലേക്ക് തിരിയുകയാണെന്നും യാതൊരു വേര്‍തിരിവുമില്ലാതെ എല്ലാവരും സമാധാനത്തിനായി ശ്രമിക്കണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു. അതിനായി വിശ്വാസ്യതയും സുതാര്യതയുമുള്ള തിരഞ്ഞെടുപ്പുകള്‍ നടത്തുക വഴി രാഷ്ട്രീയ പക്വത കൈവരിക്കാന്‍ ശ്രമിക്കുമെന്നും പ്രസിഡന്റ് ഉറപ്പു നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group