അപൂർവ ശസ്ത്രക്രിയയ്ക്ക് വേദിയായി പാപ്പയുടെ ആശുപത്രി.

കുട്ടികൾക്കുവേണ്ടിയുള്ള പാപ്പയുടെ ആശുപത്രി എന്ന പേരിൽ വിഖ്യാതമായാ വത്തിക്കാനിലെ ബംബീനോ ജെസു’ ആശുപത്രി അപൂർവ ശസ്ത്രക്രിയയ്ക്ക് വേദിയായി.
കോവിഡ് പോസിറ്റീവായ ദാതാവിന്റെ ഹൃദയം കോവിഡ് നെഗറ്റീവായ രോഗിയിലേക്ക് മാറ്റിവെക്കുന്ന അപൂർവ ശസ്ത്രക്രിയണ് ഇവിടെ നടന്നത്.
ഹൃദ്‌രോഗം മൂലം മരണവുമായി മല്ലടിച്ചിരുന്ന 15 വയസുകാരനാണ് ഈ ശസ്ത്രക്രിയയിലൂടെ പുതുജീവിതo ലഭിച്ചത്.
വത്തിക്കാന്റെ മേൽനോട്ടത്തിൽ 1869 മാർച്ച് 19ന് പ്രവർത്തനം ആരംഭിച്ച ആശുപത്രിയിൽ പ്രതിവർഷം 28,000ൽപ്പരം കുട്ടികൾ ചികിത്‌സതേടി എത്തുന്നുണ്ട്.
ഇന്ത്യ,
കമ്പോഡിയ, ആഫ്രിക്കൻ റിപ്പബ്ലിക്ക്, ജോർദാൻ, സിറിയ, , താൻസാനിയ, ജോർജിയാ, റഷ്യ, ചൈന, എത്യോപ്യ എന്നീ രാഷ്ട്രങ്ങളുമായി ചേർന്നുകൊണ്ട് ചികിത്സാസഹായം ഉൾപ്പെടെയുള്ള നിരവധി സഹായങ്ങളാണ് വത്തിക്കന്റെ മേൽനോട്ടത്തിൽ നൽകുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group