മാർപാപ്പയുടെ വരവിനായി ഒരുങ്ങി പാപുവ ന്യൂ ഗിനിയൻ ജനത

ഫ്രാൻസിസ് പാപ്പയുടെ വരവിനായി ഭൗതികമായ ഒരുക്കങ്ങൾക്കൊപ്പം ആത്മീയമായും ഒരുങ്ങുകയാണ് പാപുവ ന്യൂ ഗിനിയയിലെ കത്തോലിക്കാ സഭ.

പാപ്പായുടെ സന്ദർശനത്തിന് മുന്നോടിയായി വിശ്വാസികളെ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരാധനയും പ്രദക്ഷിണവും സംഘടിപ്പിച്ചിരിക്കുകയാണ് ഇവിടെ. സെപ്റ്റംബർ ആറാം തീയതിയാണ് ആരാധനയും പ്രത്യേക പ്രാർത്ഥനകളും നടക്കുന്നത്.

“ഈ സന്ദർശനം നമുക്കും മാർപാപ്പയ്ക്കും അവിസ്മരണീയമാണെന്ന് ഉറപ്പാക്കാൻ തയ്യാറെടുപ്പ് പ്രധാനമാണ്. കാരണം, 87-ാം വയസിലും ആരോഗ്യപ്രശ്നങ്ങൾക്കിടയിലും അദ്ദേഹം പാപുവ ന്യൂ ഗിനിയ സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചു. അതൊരു വലിയ കാര്യമാണ്” – കർദിനാൾ സർ ജോൺ റിബാറ്റ് പറഞ്ഞു. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിലും പാപ്പയുടെ പാപുവ ന്യൂ ഗിനിയിലേക്കുള്ള യാത്ര അനുഗ്രഹങ്ങളും പ്രത്യാശയും നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m