സർക്കാർ സ്‌കൂളിനായി പാരീഷ് ഹാൾ വിട്ടുനൽകി രാജഗിരി തിരുഹൃദയ ഇടവക.

പാലക്കാട്: സർക്കാർ സ്‌കൂളിന് പ്രവർത്തിക്കാൻ പാരീഷ് ഹാൾ വിട്ടുനൽകി പാലക്കാട് ജില്ലയിലെ കണക്കൻകടവ് രാജഗിരി തിരുഹൃദയ ഇടവക. കണക്കൻതുരുത്ത് ഗവൺമെന്റ് യു.പി.സ്‌കൂളിന് ഈ അധ്യയന വർഷം പ്രവർത്തിക്കാൻ വേണ്ടിയാണ് പാരിഷ് ഹാൾ സൗജന്യമായി ഇടവക സമൂഹം വിട്ടുനൽകിയത്.

ഗവൺമെന്റ് യു.പി. സ്‌കൂളിന്റെ പുതിയ കെട്ടിട നിർമാണം നടക്കുന്ന സാഹചര്യത്തിൽ അവിടെ ക്ലാസുകൾ നടത്താൻ ബുദ്ധിമുട്ടുള്ളതിനാൽ സ്‌കൂൾ അധികൃതർ ഇടവകയെ സമീപിക്കുകയായിരുന്നു. നിറഞ്ഞ മനസോടെയാണ് പാരീഷ് ഹാൾ വിട്ടുനൽകിയതെന്ന് വികാരി ഫാ: ജോസ് കൊച്ചു പറമ്പിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group