പരിയാരം ഗവ. മെഡിക്കൽ കോളജിൽ ഇന്ന് ജീവനക്കാരുടെ സൂചനാ പണിമുടക്കും സത്യഗ്രഹവും

കണ്ണൂർ: ജീവനക്കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ എൻ.ജി.ഒ അസോസിയേഷനും നഴ്സസ് യൂനിയനും സംയുക്തമായി ഇന്ന് സൂചനാ പണിമുടക്കും സത്യഗ്രഹവും നടത്തും.

മെഡിക്കല്‍ കോളജ് സർക്കാർ ഏറ്റെടുത്തത് മുതല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മിക്കതും തടഞ്ഞുവെച്ചിരിക്കുകയാണ്. ജീവനക്കാരുടെ റിട്ടയർമെൻ്റ് ആനുകൂല്യം പിടിച്ചുവച്ചു. 2018 ലെ ശമ്ബളവും ഡി.എയും മാത്രമാണ് നല്‍കുന്നത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, വകുപ്പ് മേധാവികള്‍ എന്നിവർക്ക് നേരിട്ടും അല്ലാതെയും നിരവധി പരാതികള്‍ നല്‍കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.

ഇതോടെയാണ് ശക്തമായ സമരപരിപാടികളുമായി വീണ്ടും രംഗത്തിറങ്ങുന്നത്. പണിമുടക്കുന്ന ജീവനക്കാരും നഴ്സുമാരും മെഡിക്കല്‍ കോളജ് അക്കാദമി ബ്ലോക്കിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ സത്യഗ്രഹമിരിക്കും.

വരുന്ന മൂന്ന് മാസത്തിനകം ആവശ്യങ്ങള്‍ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കും നിരാഹാര സമരവും നടത്താനാണ് തീരുമാനമെന്ന് എൻ.ജി.ഒ അസോസിയേഷൻ്റെയും നഴ്സസ് യൂനിയൻ്റെയും ഭാരവാഹികള്‍
പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m