മാംഗ്ലൂർ: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവർത്തകനുമായ സ്റ്റാൻ സ്വാമിയുടെ പേരിൽ പാർക്ക് തുടങ്ങുവാനുള്ള തീരുമാനത്തിനെതിരെ എതിർപ്പുമായി ഹൈന്ദവ മതമൗലികവാദികൾ.
140 വർഷം പഴക്കമുള്ള സെന്റ് അലോഷ്യസ് കോളേജ് ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന പാർക്കിനാണ് ഫാ.സ്വാമിയുടെ പേര് നൽകാൻ കോളേജ് അധികൃതർ തീരുമാനിച്ചത്.എന്നാൽ ചില രാഷ്ട്രീയ പാർട്ടികളും ഹൈന്ദവ ഗ്രൂപ്പുകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.എന്നാൽ ഈശോസഭാ വൈദികർ നടത്തുന്ന കോളേജിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ സമ്മർദം ആവശ്യമില്ലെന്നാണ് മാനേജ്മെന്റ് പക്ഷം .അതിനാൽ തന്നെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മാനേജ്മെന്റ് അധികൃതർ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group