കത്തോലിക്കാ സഭയ്ക്ക് പാര്‍ലമെന്റിന്റെ ആദരം..

ഓസ്ട്രേലിയ :രണ്ടു നൂറ്റാണ്ടിലേറെയായി ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ രംഗത്ത് വിജയകരമായി കത്തോലിക്കാ സഭ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഓസ്ട്രേലിയൻ പാർലമെന്റ് പ്രമേയത്തിലൂടെ അനുമോദിച്ചു.ഐറിഷ് കത്തോലിക്കാ വൈദികനായിരുന്ന ജോണ്‍ ടെറിയാണ് 1820-ല്‍ ഓസ്‌ട്രേലിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തുടക്കം കുറിച്ചത്. ഹണ്ടര്‍ സ്ട്രീറ്റിലുളള പരമറ്റയിലായിരുന്നു ആദ്യ സ്‌കൂൾ സ്ഥാപിച്ചത്, തുടക്കത്തിൽ 31 വിദ്യാർത്ഥികളാണ് പഠിക്കാൻ ഇവിടെ എത്തിയത് .
രണ്ട് നൂറ്റാണ്ട് പിന്നിടുന്ന ഈ ഘട്ടത്തില്‍ ഓസ്‌ട്രേലിയയിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും ജീവനക്കാരെയും അനുമോദിച്ചുകൊണ്ട് പരമറ്റ എം.പി ജൂലി ഓവന്‍സണ് പ്രമേയം അവതരിപ്പിച്ചത്
ആധുനിക ഓസ്‌ട്രേലിയയുടെ ചരിത്രത്തോടു ചേര്‍ന്നുകിടക്കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമറ്റയില്‍ മാത്രമുണ്ടെന്ന് പറഞ്ഞ അദ്ദേഹം
വരുംകാലങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് കഴിയട്ടെയെന്നും ആശംസിച്ചു.കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിലൂടെയാണ് രാജ്യത്ത് വിദ്യാഭ്യാസ രംഗത്ത് കാര്യമായ പുരോഗതിയുണ്ടായതെന്ന് ബെറോവ എം.പി ജൂലിയന്‍ ലീസര്‍ പറഞ്ഞു
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരുനൂറു വര്‍ഷത്തെ ചരിത്രം രാജ്യത്തിന്റെ പുരോഗതിയുടെ ചരിത്രം കൂടിയാണെന്ന് ഗോള്‍ഡ് സ്റ്റെയിന്‍ എം.പി ടിം വില്‍സണും അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group