പാര്‍ലമെന്‍റ് പ്രത്യേക സമ്മേളനം ഇന്ന് മുതൽ

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. വനിതാ സംവരണ ബില്ലുകള്‍ ഉൾപ്പടെ നിരവധി ബില്ലുകള്‍ പ്രത്യേക സമ്മേളനത്തില്‍ പരിഗണനക്ക് വന്നേക്കും എന്നാണ് സൂചന. സ്വാതന്ത്രത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട നുബന്ധിച്ച്‌ ചേരുന്ന പ്രത്യേക സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പാര്‍ലമെന്‍റ് ചരിത്രം, രാജ്യത്തിന്‍റെ നിലവിലെ സാഹചര്യം, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച്‌ നിര്‍ണായക ചര്‍ച്ചകള്‍ ഉണ്ടാകും.

പ്രത്യേക ചര്‍ച്ച ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിവെക്കും എന്നാണ് സൂചന. രാജ്യസഭയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. വിനായക ചതുര്‍ഥി ദിനമായ നാളെയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നത്. അതിന് മുന്നോടിയായി പാര്‍ലമെന്റ് സെന്റര്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. അതേസമയം, അദാനി വിവാദം, ചൈനീസ് കടന്ന് കയറ്റം, മണിപൂര്‍ കലാപം എന്നിവ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group