പാർലമെന്റ് അതിക്രമം; പ്രതികളുടെ മൊബൈൽ ഫോൺ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

പർലമെന്റ് അതിക്രമ കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ മൊബൈൽ ഫോൺ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാജസ്ഥാനിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി സംഭവത്തിന്റെ മുഖ്യസൂത്രധാരനായ ലളിത് ഝാ പൊലീസിന് മൊഴി നൽകിയിരുന്നു. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും.

പാർലമെൻ്റ് അതിക്രമക്കേസിലെ മുഖ്യസൂത്രധാരൻ ലളിത് ഝാ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. കർത്ത്യവ് പഥ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് കീഴടങ്ങിയത്. മഹേഷ് എന്ന വ്യക്തിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി മാറ്റി. ഇതുവരെ കേസിൽ പിടിയിലായത് ആറ് പേരാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group