പാർലമെന്ററി തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ക്രൈസ്തവ സംഘടനകൾ..

ബാഗ്ദാദ്: അടുത്ത ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഇറാഖി പാർലമെന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി ക്രൈസ്തവ സംഘടനകൾ.ക്രൈസ്തവരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതുംക്രൈസ്തവ ആക്രമണങ്ങളും രാജ്യത്ത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലുമാണ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ക്രിസ്ത്യൻ സംഘടനയായ ബേത്ത് നഹ്റൈൻ തീരുമാനിച്ചത്.
സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നീതിപൂർവകമായി നടപടികൾ സ്വീകരിക്കണമെന്നുള്ള ക്രിസ്ത്യൻ സമുദായത്തിന്റെ ആവശ്യത്തെ ഭരണകൂടം മുഖവിലയ്ക്ക് എടുക്കാത്തതാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്ന തരത്തിലേക്ക് തീരുമാനം കൈക്കൊള്ളാൻ ഇടയാക്കിയതെന്ന് സംഘടനനേതാക്കൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group