1300 വർഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയത്തിന്റെ ഭാഗം കണ്ടെത്തി

അറേബ്യൻ ഗൾഫിലെ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ നിര്‍മ്മിതി കണ്ടെത്തിയതായി സ്‌ഥിരീകരിച്ച് ഗവേഷകർ.

ബഹ്‌റൈനിലെ സമാഹിജ് മേഖലയിലാണ് അറേബ്യൻ ഗൾഫിലെ അറിയപ്പെടുന്ന ഏറ്റവും പുരാതനമായ ക്രിസ്ത്യൻ നിര്‍മ്മിതി കണ്ടെത്തിയത്.

1300 വർഷം പഴക്കമുണ്ടെന്നാണ് കണക്ക്. കെട്ടിടത്തിൻറെ അവശിഷ്‌ടങ്ങളുടെ റേഡിയോ കാർബൺ ഡേറ്റിങ് സൂചിപ്പിക്കുന്നത് എഡി നാലാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിലാണെന്നാണ്.

ക്രൈസ്തവ ദേവാലയം ആയിരുന്നതിൻ്റെ വ്യക്തമായ സൂചനയായി മൂന്ന് കുരിശുകൾ ഇവിടെ ദൃശ്യമാണ്. അവയിൽ രണ്ടെണ്ണം കെട്ടിടത്തെയാണ് അലങ്കരിച്ചിരിക്കുന്നത്. മുൻപ് ഗൾഫിൽ ഇറാൻ, കുവൈത്ത്, യു‌എ‌ഇ, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ വിദൂര പ്രദേശങ്ങളിൽ ക്രിസ്ത്യൻ ദേവാലയങ്ങളും ആശ്രമങ്ങളും ഉണ്ടായിരുന്നതായി നേരത്തെയും കണ്ടെത്തിയിരുന്നു. ഇത് നെസ്‌റ്റോറിയൻ ചർച്ചിൻ്റെ ഭാഗമാണെന്നാണ് ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരീക്ഷണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group