ബനഡിക്ട് പാപ്പായുടെ കബറടക്ക ശുശ്രൂഷയിൽ സംബന്ധിക്കാൻ സാധിച്ചത് അമുല്യമായ ആത്മീയാനുഭവമായിരുന്നെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി.
കർത്താവിനോടു കൂടെ മഹത്വീകരിക്കപ്പെടേണ്ടതാണ് ആ ശരീരവും. പാപ്പായുടെ തിരുവചന ജ്ഞാനവും ദൈവശാസ്ത്ര പാണ്ഡിത്യവും അദ്ദേഹത്തെ വിശുദ്ധ അഗസ്റ്റിനോടും വിശുദ്ധ അക്വീനാസിനോടും സമശീർഷനാക്കുന്നു. അദ്ദേഹത്തിന്റെ ആത്മീയ ദർശനവും അതിലൂന്നിയ ജീവിതവും നമുക്ക് ആകർഷകവും അനുകരണാർഹവുമായ മാതൃകയാണ്.
സീറോ മലബാർ സഭയ്ക്ക് അദ്ദേഹം ചെയ്ത സേവനങ്ങൾ മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു. വിശേഷിച്ചും അൽഫോൻസാമ്മയുടെ വിശുദ്ധപദ പ്രഖ്യാപനവും ഫരീദാബാദ്, രാമനാഥപുരം രൂപതകളുടെ സ്ഥാപനവും അദ്ദേഹമാണു നടത്തിയത്. തന്നെയും ക്ളീമിസ് ബാവയെയും കർദിനാൾ പദവിയിലേക്ക് ഉയർത്തിയതും മേജർ ആർച്ച് ബിഷപ് അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group