രോഗി പരിചരണത്തെ വിപണിയുടെയും സാങ്കേതിക വിദ്യയുടെയും സങ്കുചിത മനോഭാവങ്ങൾക്ക് പണയപ്പെടുത്താനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പാ.
വിഭവദാരിദ്ര്യമുള്ളിടങ്ങളിലെ വൈദ്യശാസ്ത്ര ഗവേഷണം, പരീക്ഷണം എന്നിവയെ അധികരിച്ച് ഹെൽസിങ്കി പ്രഖ്യാപനത്തിൽ ഭേദഗതി വരുന്നതുന്നതിനെ സംബന്ധിച്ച് വത്തിക്കാനിൽ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ സന്ദേശo നൽകുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പാ.
1964-ലെ പ്രഥമ പതിപ്പിലും കാലാകാലങ്ങളായുള്ള ഭേദഗതികളിലും ഹെൽസിങ്കി പ്രഖ്യാപനം രോഗികളിലുള്ള ഗവേഷണത്തിൽ നിന്ന് രോഗികളുമായുള്ള ഗവേഷണത്തിലേക്കുള്ള മാറ്റം സാധ്യമാക്കുന്നതിന് കാതലായ സംഭാവന ചെയ്തിട്ടുണ്ട് എന്ന് പാപ്പാ അനുസ്മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group