സംഭാഷണങ്ങളിലൂടെ സമാധാനം കൈവരിക്കാം : ഫ്രാൻസിസ് പാപ്പ

വത്തിക്കാനുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന നയതന്ത്ര വിഭാഗത്തിന്റെ ഉദ്യോഗസ്ഥരുമായി നടത്തുന്ന കൂടിക്കാഴ്ച്ച ജനുവരി ഒൻപതാം തീയതി രാവിലെ പത്തുമണിക്ക് ഫ്രാൻസിസ് മാർപ്പാപ്പ നടത്തി. കൂടിക്കാഴ്ച്ചയിൽ നയതന്ത്ര വിഭാഗ കൂട്ടായ്മയുടെ നേതാവ് ഡോ. ജോർജെസ് പൊളിദെസ്, മാർപ്പാപ്പയെ ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പ എല്ലാവരുടെയും സാന്നിധ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് തന്റെ പ്രഭാഷണം ആരംഭിച്ചു.

ലോകം മുഴുവൻ ഏറിവരുന്ന വിഭാഗീയതകളുടെയും യുദ്ധങ്ങളുടെയും നടുവിൽ സമാധാനത്തിനായുള്ള വലിയ ആവശ്യം എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ വാക്കുകൾ ആരംഭിച്ചത്. തുടർന്ന് പാപ്പാ എമരിറ്റസ് ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചതിന് നന്ദി പറഞ്ഞു. സംഭാഷണങ്ങൾക്കായി നയതന്ത്ര മേഖലയിൽ ഓരോരുത്തരും നൽകുന്ന സംഭാവനകളെ പാപ്പാ അഭിനന്ദിച്ചു. പൊതുതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുവാൻ എല്ലാവരും യോജിച്ചു നിൽക്കണമെന്നും അതിനായി വിനയാന്വിതമായ മനസോടെ മറ്റുള്ളവരെ ചേർത്തുപിടിക്കണമെന്നും പാപ്പാ പറഞ്ഞു.

സത്യത്തിന്റെയും, നീതിയുടെയും, സഹാനുഭവത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും എല്ലാ തലങ്ങളിലും സമാധാനം ഉറപ്പിക്കുവാനുള്ള വലിയ വിളിയാണ് ഓരോ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഉള്ളതെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group