പഞ്ചക്ഷതങ്ങളുടെ അർത്ഥം എന്തെന്ന് വിശദീകരിച്ച് ഫ്രാൻസിസ് പാപ്പ. വി. ഫ്രാൻസിസ് അസ്സീസിക്ക് ഇറ്റലിയിലെ വെർണ്ണയിൽ വച്ച് പഞ്ചക്ഷതങ്ങൾ ലഭിച്ചതിന്റെ 800 വർഷം തികയുന്ന അവസരത്തിൽ വെർണ്ണയിൽ നിന്നും തോസ്കാന പ്രവിശ്യയിൽ നിന്നും വന്ന കപ്പൂച്ചിൻ സന്യാസികൾക്ക് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
പഞ്ചക്ഷതത്തിൽ നിന്ന് ഒഴുകിയ വി. ഫ്രാൻസിസിന്റെ രക്തം പതിച്ച തിരുശേഷിപ്പുമായാണ് അവർ പാപ്പായെ സന്ദർശിക്കാനെത്തിയത്. വിവിധ സമൂഹങ്ങളിൽ തീർത്ഥാടനമായി കൊണ്ടു പോകുന്ന ആ തിരുശേഷിപ്പിന് നന്ദി പറഞ്ഞു കൊണ്ടാണ് ഫ്രാൻസിസ് പാപ്പ പഞ്ചക്ഷതങ്ങളുടെ അർത്ഥം വിശദീകരിച്ചു തുടങ്ങിയത്. ദരിദ്രനും ക്രൂശിതനുമായ ക്രിസ്തുവിന് അനുരൂപരാകേണ്ടതിന്റെ പ്രാധാന്യമാണ് പഞ്ചക്ഷതങ്ങൾ ഓർമ്മിപ്പിക്കുന്നത് എന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഈ അനുരൂപണത്തിനായി കർത്താവ് നൽകിയ ഏറ്റവും വാചാലമായ അടയാളമാണ് പഞ്ചക്ഷതങ്ങൾ എന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m