”സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക്
നയിക്കും.
അവൻ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത് ;
അവൻ കേൾക്കുന്നതു മാത്രം സംസാരിക്കും.വരാനിരിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങളെ അറിയിക്കും.അവൻ എനിക്കുള്ളവയിൽ നിന്ന് സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും.അങ്ങനെ അവൻ എന്നെ മഹത്വപ്പെടുത്തും.”
(യോഹ.16:13-14) യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പ്രാർത്ഥനയ്ക്കായി സംഗമിച്ചിരുന്ന ശിഷ്യന്മാരുടെ മേൽ പരിശുദ്ധാത്മാവ് ആവസിച്ച ദിനമാണ് പെന്തക്കുസ്താദിനം….!!!യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ അഭിഷിക്തത്തിനായി,
യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം,പത്തു ദിവസങ്ങൾ ശിഷ്യന്മാർ വീട്ടിൽ ഒന്നിച്ചു പ്രാർത്ഥനയും, കാത്തിരിപ്പുമായി കഴിയുമ്പോൾ സ്വർഗ്ഗത്തിൽ നിന്ന് അതിശക്തമായ കൊടുങ്കാറ്റ് മുറിയാകെ നിറയുകയും, നാവിന്റെ രൂപത്തിൽ തീനാളമെത്തുകയും,അത് വിഭജിക്കപ്പെട്ട് ശിഷ്യന്മാരുടെ ശിരസ്സിനു മുകളിൽ സ്ഥിതി ചെയ്യുകയും ,ശിഷ്യന്മാർക്ക് പരിശുദ്ധാത്മ അഭിഷേകം ലഭിക്കുകയും
തുടർന്ന് അവർ നാനാ ഭാഷകളിൽ സംസാരിക്കുവാനുള്ള ഭാഷാശക്തി കൈവരുകയും ചെയ്തുവെന്ന വലിയ സത്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ പെന്തക്കുസ്താ ആചരണവും….!!!യഹൂദപാരമ്പര്യവും ദൈവ കല്പനയുമനുസരിച്ച് ഇസ്രായേല്‍ ജനം ഈജിപ്‌തില്‍ നിന്ന് പുറപ്പെട്ടതിന്റെ അമ്പതാം ദിവസം അവര്‍ സീനായിലെത്തുകയും അവിടെ വച്ച് ദൈവം മോശവഴി നിയമം നല്‌കുകയും ചെയ്‌തു…..
അതിന്റെ അനുസ്‌മരണമാണ് ഇസ്രായേല്‍കാരെ സംബന്ധിച്ചിടത്തോളം പെന്തക്കുസ്താ തിരുനാള്‍….
അതുപോലെതന്നെ വിളവെടുപ്പിന്റെ തിരുനാളും കൂടിയാണ്….. ദൈവം മോശയ്‌ക്കു നല്‌കിയത് ശിലമേല്‍ എഴുതിയ പ്രമാണഫലകങ്ങളായിരുന്നുവെന്ന് നാം വിശുദ്ധ ഗ്രന്ഥത്തിൽ വായിക്കുന്നു…. എന്നാൽ പുതിയ നിയമത്തിലെ പെന്തക്കുസ്‌താ,
ദൈവം തന്റെ സ്‌നേഹത്തിന്റെയും അനുരജ്ഞനത്തിന്റെയും നിയമം മനുഷ്യഹൃദയങ്ങളിലെഴുതിയ ദിവസത്തെയാണെന്ന് നമുക്ക് അനുസ്മരിക്കാം….. കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം,
അവിടുന്ന് വാഗ്‌ദാനം ചെയ്‌തിരുന്ന ദൈവാത്മാവിനെ കാത്തിരിക്കുകയായിരുന്നു സീയോന്‍ശാലയില്‍ ശിഷ്യന്മാര്‍….
പക്ഷേ,ദൈവാത്മാവിനേക്കുറിച്ച് കൃത്യമായ യാതൊരു വിധ ധാരണകളും അവർക്കുണ്ടായിരുന്നില്ല…. കര്‍ത്താവിന്റെ വചനത്തില്‍ മാത്രം വിശ്വസിച്ച്, അവര്‍ പ്രതീക്ഷയോടെ പ്രാര്‍ത്ഥനാനിരതരായി കാത്തിരുന്നു…. ക്ഷണനേരം കൊണ്ട് ആ ഭവനം മുഴുവനും വിറകൊള്ളിക്കുന്ന ഒരു കൊടുങ്കാറ്റടിച്ചു…. ഈ കൊടുങ്കാറ്റ് ആ ഭവനത്തിലും അവരുടെ അന്തരാത്മാവിലും ദൈവീകശ്വാസത്താല്‍ നിറച്ചു….തീനാവുകള്‍ പ്രത്യക്ഷമായി… ആ തീനാവുകൾ ആ ഭവനത്തെയും ശിഷ്യന്മാരുടെ ഹൃദയങ്ങളെയും ദൈവസ്‌നേഹത്താല്‍ ജ്വലിപ്പിച്ചു…. ദൈവത്തിന്റെ അനുരജ്ഞന സന്ദേശവുമായി അവര്‍ പുറത്തേക്കോടി….
ആ സന്ദേശം അവര്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ക്ക് പകര്‍ന്നു കൊടുത്തു….!!! പൂര്‍ണ്ണമനുഷ്യനായി ഭൂമിയിൽ പിറന്ന ദൈവപുത്രന്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവഹിതമെന്തെന്നറിയുകയും അത് പൂര്‍ണ്ണമായി നിറവേറ്റുന്നതിലൂടെ ആദിമനുഷ്യന്റെ പാപപരിഹാരമാവുകയും ചെയ്‌തു…. അവിടുത്തെ പുനരുത്ഥാനത്തിനുശേഷം ഈ ആത്മാവിനെയാണ് കര്‍ത്താവ് ശിഷ്യന്മാരുടെമേല്‍ നിശ്വസിച്ചത്….
ഏദനില്‍ മനുഷ്യനെ രൂപപ്പെടുത്തിയ ദൈവത്തിന്റെ നിശ്വാസമായിരുന്നു അത്….. ആ ആത്മനിശ്വാസം ശിഷ്യരില്‍ പ്രവേശിച്ചപ്പോള്‍ ആദി മനുഷ്യരിലെന്നപോലെ അവരും
ദൈവീക ചൈതന്യത്താൽ നിറഞ്ഞു…
ദൈവമക്കളായി വീണ്ടും ഉയര്‍ത്തപ്പെട്ടു…. ദൈവാത്മാവിനെ സ്വീകരിക്കുക വഴി നാം ദൈവമക്കളായി തീരുന്നുവെന്നാണ് പൗലോസ് സ്ലീഹ പറയുന്നത്….
ദൈവാത്മാവിന്റെ പ്രവര്‍ത്തനഫലമായി ദൈവമക്കളായിത്തീര്‍ന്ന ഈ ശിഷ്യരിലൂടെയാണ് ദൈവത്തിന്റെ അനുരജ്ഞന പദ്ധതി ഈ ലോകത്തില്‍ തുടരേണ്ടത്…..
പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശിഷ്യര്‍ ശക്തി പ്രാപിക്കുകയും, അവര്‍ ദൈവഹിതത്തെ തിരിച്ചറിയുകയും, അവര്‍ പുറത്തിറങ്ങി സംസാരിച്ചപ്പോള്‍ ലോകത്തിന്റെ വിവിധങ്ങളായ ഭാഗങ്ങളില്‍നിന്നെത്തിയ വ്യത്യസ്‌ത ഭാഷകള്‍ സംസാരിച്ചിരുന്ന മനുഷ്യര്‍ക്കെല്ലാം ശിഷ്യന്മാര്‍ വിവരിച്ചു കൊടുത്ത ദൈവത്തിന്റെ മഹനീയ കൃത്യങ്ങള്‍ മനസ്സിലാവുകയും ചെയ്‌തു…ദൈവാത്മാവിനെ സ്വീകരിച്ചതിലൂടെ ദൈവമക്കളായിത്തീര്‍ന്ന നാമോരോരുത്തരുമാണ് അവിടുത്തെ ശിഷ്യന്മാരെപ്പോലെ ഇന്ന് അനുരജ്ഞനത്തിന്റെയും
ദൈവീക ചൈതന്യത്തിന്റെയും സന്ദേശവാഹകരാകേണ്ടവര്‍….!!! ഈയൊരു തലത്തിലേയ്ക്ക് ഉയരണമെങ്കിൽ ദൈവാത്മാവിന്റെ കൊടുങ്കാറ്റിൽ നാമോരുത്തരും നിറയണം….
ദൈവാത്മാവിന്റെ ശക്തിയാൽ ജ്വലിക്കുന്നവരാകുവാനുള്ള വിളിയാണ് അവിടുന്ന് നമുക്ക് നല്‌കുന്ന ഓരോ
പെന്തക്കുസ്താ അനുസ്മരണവും… ഏവര്‍ക്കും പെന്തക്കുസ്താ തിരുനാളിന്റെ പ്രാർത്ഥനാശംസകള്‍….!!!
പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ
നവ ചൈതന്യത്തോടെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുഗ്രഹിക്കണമേയെന്ന് നമുക്ക് പ്രത്യേകമായി പ്രാര്‍ത്ഥിക്കാം…. ദൈവം അനുഗ്രഹിക്കട്ടെ…!!!
അജി ജോസഫ് കാവുങ്കൽ.
(ചീഫ് എഡിറ്റർ )
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group