മ​നു​ഷ്യ​ൻ തെ​രു​വി​ൽ എ​റി​യ​പ്പെ​ടു​ന്ന​തി​നെ ന്യായീകരിക്കാനാവില്ല : മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

മ​നു​ഷ്യ​ൻ തെ​രു​വി​ൽ എ​റി​യ​പ്പെ​ടു​ന്ന​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നും, ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വം ഉ​ണ്ടെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പൂ​ച്ച മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച ബ​ഹു​ജ​ന റാ​ലി​യും ജ​ന​കീ​യ സം​ഗ​മ​വും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ട​ത്തി​യ ജ​ന​കീ​യ സം​ഗ​മ​ത്തി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി.

അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ലാ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

1977 ൽ ​നെ​യ്യാ​ർ ഡാ​മി​ൽ ഇ​റ​ക്കി വി​ട്ട ചീ​ങ്ക​ണ്ണി​യെ സം​ര​ക്ഷി​ക്കാ​ൻ പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പു​ള്ള കൃ​ഷി ഭൂ​മി വി​ട്ടു കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു മാ​ർ തോ​മ​സ് ത​റ​യി​ൽ ചോ​ദി​ച്ചു. ചീ​ങ്ക​ണ്ണി​യും, മ​നു​ഷ്യ​നും ഒ​രു​മി​ച്ചു നി​ന്നാ​ൽ ചീ​ങ്ക​ണ്ണി​യെ സം​ര​ക്ഷി​ക്കു​വാ​നു​ള്ള നി​ല​പാ​ടെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഫ​ർ സോ​ൺ പൂ​ജ്യം പോ​യി​ന്‍റി​ൽ ത​ന്നെ നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​മേ​യം ആ​ക്‌​ഷ​ൻ കൗ​ൺ​സി​ൽ അം​ഗം ജോ​സ് മാ​ത്യു​ പോ​ള​യ്ക്ക​ൽ അ​വ​ത​രി​പ്പി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group