കോട്ടയം : മലയോര കർഷകരുടെ പ്രശ്നങ്ങൾ,കുടിയേറ്റ കര്‍ഷകരെ ദ്രോഹിക്കുന്ന ബഫര്‍ സോണ്‍, വന്യമൃഗ ശല്യം തുടങ്ങിയ വിഷയങ്ങളില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടണമെന്ന് സി എസ്‌ഐ ബിഷപ് വി.എസ് ഫ്രാന്‍സിസ്.
കെയിലിലാന്റ് സെന്റ് ലൂക്ക്‌സ് സിഎസ്‌ഐ ദേവാലയത്തില്‍ നടന്ന കാര്‍ഷികോത്സവത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്.
കര്‍ഷകരുടെ പ്രതിഷേധ ശബ്ദങ്ങള്‍ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളും, ജനപ്രതിനിധികളും വേണ്ടത്ര പരിഗണന നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും ബിഷപ് വി.എസ് ഫ്രാന്‍സിസ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സി എസ്‌ഐ ഈസ്റ്റ് കേരള മഹായിടവകയുടെ നേതൃത്വത്തില്‍ കെയിലിലാന്റ് സെന്റ് ലൂക്ക്‌സ് ദേവാലയത്തില്‍ നടന്ന കാര്‍ഷികോത്സവം മാണി സി. കാപ്പന്‍ എം എല്‍എയും പൊതു സമ്മേളനം വാഴൂര്‍ സോമന്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്തു. കര്‍ഷക ദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്നും ഒഴിപ്പിക്കുമെന്ന ആശങ്കകള്‍ വേണ്ടന്നും വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. ബിഷപ് കെ.ജി. ദാനിയേല്‍ , ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച കര്‍ഷകനുള്ള കര്‍ഷകോത്തമ അവാര്‍ഡിനു പി.ജി.ജോണ്‍ പുളിയന്‍ മാക്കലിനെ തെരഞ്ഞെടുത്തു .കൂവപ്പള്ളി ഹോളി ഇമ്മാനുവേല്‍ ദേവാലയത്തെ മികച്ച ഗ്രീന്‍ പാരീഷായി തെരഞ്ഞെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group