നീതിക്കും അവകാശ സംരക്ഷണത്തിനുമായി ലത്തീൻ രൂപതകളിലെ ‘ജനജാഗരം’ സംഘടിപ്പിക്കും

ലത്തീൻ കത്തോലിക്കർക്ക് അവകാശങ്ങൾ ലഭിക്കുന്നതിനുവേണ്ടി കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ‘ജനജാഗരം’ നേതൃസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്ന് കെആർഎൽസിസി അധ്യക്ഷൻ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ തയാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗം അദ്ദേഹം ഉദ്ഘാട നം ചെയ്തു. ജനജാഗര സമ്മേളനങ്ങളുടെ ലോഗോ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിനു നൽകി ബിഷപ്പ് ഡോ. ചക്കാലക്കൽ പ്രകാശനം ചെയ്തു.

കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡൻ്റ് ജോസഫ് ജുഡ്, അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ, ജനറൽ മിനിസ്‌ടി കോ-ഓർഡിനേറ്റർ ഫാ. യേശുദാസ് പഴമ്പിള്ളി, കെഎൽസിഎ മീഡിയ ഫോറം കൺവീനർ വിൻസ് പെരിഞ്ചേരി എന്നിവർ പ്ര സംഗിച്ചു. ജനജാഗരത്തിന്റെ ഭാഗമായി നടത്തുന്ന പരിശീലന കാമ്പ് ഇന്നും നാളെയുമായി ഇടക്കൊച്ചി ആൽഫാ പാസ്റ്ററൽ സെൻ്ററിൽ നടക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group