കുരുമുളക് സ്‌പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി.
കുരുമുളക് സ്‌പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകള്‍ ഇന്ത്യയില്‍ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്‌പ്രേ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്.
സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാനാവില്ല. പ്രഥമ ദൃഷ്ടിയില്‍ തന്നെ സ്‌പ്രേ പ്രയോഗത്തിന് ഇരയായവര്‍ക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാല്‍ കേസില്‍ വിശദമായി അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.
വാക്കേറ്റത്തിനിടെയുള്ള ആക്രമണം സ്വയ രക്ഷ ലക്ഷ്യമിട്ടുള്ളതിനാല്‍ ക്രിമിനല്‍ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ കമ്ബനി ഡയറക്ടറും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്.
കുരുമുളക് സ്‌പ്രേ പ്രയോഗത്തില്‍ ഓടിയ ജീവനക്കാരന് വീണ് പരിക്കേറ്റിരുന്നു ഇതോടെയാണ് എതിര്‍ കക്ഷി ക്രിമിനല്‍ കേസ് നല്‍കിയത്. ജസ്റ്റിസ് എം നാഗപ്രന്നയുടെ സിംഗിള്‍ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ ചെട്ടി ആന്‍ഡ് കംപനി പ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറിനും ഭാര്യയ്ക്കും എതിരായ കേസിലാണ് കോടതിയുടെ തീരുമാനം. സ്വകാര്യ കമ്ബനി ഡയറക്ടര്‍ കൂടി ഭാഗമായ ഒരു ഭൂമി തര്‍ക്കത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
തര്‍ക്ക ഭൂമിയിലെ മതിലില്‍ കൂടി കടക്കുന്നതിന് കോടതി കക്ഷികളെ വിലക്കിയിരുന്നു. എന്നാല്‍ പ്രത്യേക കോടതി ഉത്തരവ് സമ്ബാദിച്ച എതിര്‍ കക്ഷിയുടെ ജോലിക്കാര്‍ മതിലിലൂടെ കടന്നതിനേ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് സ്വകാര്യ കമ്ബനി ഡയറക്ടര്‍ എതിര്‍ കക്ഷിയുടെ ജീവനക്കാരന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത്. മതിലിലെ ഗേറ്റിന് പൂട്ട് സ്ഥാപിക്കാനെത്തിയ ആള്‍ക്കെതിരെയായിരുന്നു കുരുമുളക് സ്‌പ്രേ പ്രയോഗം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group