കൊച്ചി : കേരളത്തിൽ കാലവര്‍ഷം ആദ്യമാസം പിന്നിടുമ്പോൾ 60 ശതമാനം മഴ കുറവ്.
ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ രാവിലെ വരെ സംസ്ഥാനത്ത് 64.83 സെ.മീ മഴ മാത്രമാണ് ലഭിച്ചത്.
മഴ ശരാശരി ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 26.03 സെ.മീറ്ററാണ്. ജൂണില്‍ ശരാശരി മഴ കിട്ടിയത് രണ്ട് ദിവസം മാത്രം. ജൂണ്‍ 7, 27 തിയതികളില്‍. ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞത് വയനാടാണ് 78 ശതമാനം.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 48 ശതമാനം മഴക്കുറവുണ്ടായിരുന്നു. കാലവര്‍ഷത്തില്‍ ആകെ പെയ്യുന്ന മഴയുടെ 63% മഴയും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലഭിക്കേണ്ടത്. ജൂണ്‍ ആദ്യവാരം അറബിക്കടലില്‍ ന്യൂനമര്‍ദം രൂപമെടുത്തതും പിന്നാലെ ഇത് ബിപോര്‍ജോയി ചുഴലിക്കാറ്റായി മാറിയതുമാണ് മഴക്കുറവിന് കാരണമായതെന്ന് കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group