കഴിഞ്ഞ വർഷം ദക്ഷിണേഷ്യയിൽ നിന്ന് കുടിയിറക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ മണിപ്പൂരികളെന്ന് റിപ്പോർട്ട്.
ദക്ഷിണേഷ്യയിൽ നിന്ന് കുടിയിറക്കപ്പെട്ടവരിൽ 97 ശതമാനവും മണിപ്പൂരിൽ നിന്നുള്ളവരാണെന്ന് ജനീവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്റേണൽ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിങ് സെന്ററിന്റെ (ഐ.ഡി.എം.സി) റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഘർഷവും അക്രമവും കാരണം 69,000 പേരാണ് 2023-ൽ ദക്ഷിണേഷ്യയിൽ നിന്ന് കുടിയിറക്കപ്പെട്ടത്. ഇതിൽ 67,000 പേരും മണിപ്പൂരിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്രമങ്ങളും സംഘർഷങ്ങളും കാരണം 2018-നു ശേഷം കുടിയിറക്കം വർധിച്ചതായാണ് റിപ്പോർട്ട് പറയുന്നത്.
കഴിഞ്ഞ വർഷം മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇരുന്നൂറിലധികം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group