എറണാകുളം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന എറണാകുളം ജില്ലയില്‍ കനത്തമഴ തുടരുകയാണ്. പെരിയാർ നദി കരകവിഞ്ഞൊഴുകുകയാണ്.
ആലുവ ശിവക്ഷേത്രവും മണപ്പുറവും പൂർണ്ണമായും വെള്ളത്തിനടിയിലായി. 2019 നുശേഷം ഇത്രയും ഉയരത്തിലേക്ക് ജലം എത്തിയിട്ടില്ലെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
ആലുവയിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ 15 ഷട്ടറുകള്‍ ഉയർത്തിയതും പെരിയാറില്‍ ജല നിരപ്പ് ഉയരാൻ കാരണമായി.
കേരളത്തില്‍ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തൃശൂർ ജില്ലയിലെ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് ഡാമുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഡാമുകള്‍ തുറന്നതിനെ തുടർന്ന്, ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുണ്ട്. മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും എല്ലാവരോടും ക്യാമ്ബിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group