ലണ്ടൻ: കത്തോലിക്കാ വിശ്വാസിയായ ഏതൊരാൾക്കും ഏതു സാഹചര്യത്തിലും അന്ത്യകൂദാശ സ്വീകരിച്ച് മരണത്തിനൊരുങ്ങാൻ നിയമപരമായ അംഗീകാരം. സ്വഭാവികമായ മരണ സമയത്ത് മാത്രമല്ല കുറ്റകൃത്യങ്ങളുടെ ഇരകളായി മരിക്കേണ്ടി വരുന്ന സാഹചര്യത്തിലും വൈദികനിൽ നിന്ന് അന്ത്യകൂദാശ സ്വീകരിച്ച് മരിക്കാനാണ് ഇതുവഴി ഇംഗ്ലണ്ടിൽ അവസരമൊരുങ്ങുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 15 ന് കത്തോലിക്കാ രാഷ്ട്രീയ പ്രവർത്തകനായിരുന്ന സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിക്കാറായി കിടക്കുന്ന സാഹചര്യത്തിൽ, വൈദികനെ അദ്ദേഹത്തിന്റെ അടുക്കലെത്താനും കൂദാശകൾ നല്കാനും പോലീസ് വിലക്കിയിരുന്നു.
വിശ്വാസിയായ ഡേവിഡ് അമെസയ്ക്ക് കത്തോലിക്കാ വിശ്വാസപരമായ മരണം നിഷേധിച്ചത് ഏറെ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു.
ഭീകരാക്രമണമെന്ന് സംശയിക്കുന്ന അക്രമത്തിൽ കുത്തേറ്റാണ് ഡേവിഡ് അമെസ് കൊല്ലപ്പെട്ടത്. സംഭവം അറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കലെത്തി അന്ത്യകൂദാശ നല്കാൻ തയ്യാറായ വൈദികനെ പോലീസ് സംഭവ സ്ഥലത്തേക്ക് കടത്തിവിട്ടിരുന്നില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കുറ്റകൃത്യം നടക്കുന്ന
സ്ഥലത്തേക്കും ആവശ്യമെങ്കിൽ വൈദികന് എത്തിച്ചേരാനും വിശ്വാസിയെ
മരണത്തിനൊരുക്കാനും പുതിയ നിയമം വഴി അവസരം ഒരുങ്ങുന്നത്.
പുതിയ തീരുമാനത്തെ ഇംഗ്ലണ്ടിലെ കത്തോലിക്കാസഭാ നേതൃത്വo സ്വാഗതം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group