ക്രൈസ്തവ പീഡനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ലീ യൂസെ

ചൈനയിൽ ക്രൈസ്തവ പീഡനം സംബന്ധിച്ച വാർത്തകൾ നിരന്തരമായി വന്നുകൊണ്ടിരിക്കുമ്പോൾ, കൊടിയ പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട ക്രൈസ്തവ വിശ്വാസിയായ ലീ യൂസെയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇപ്പോൾ നവ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.രഹസ്യ സങ്കേതങ്ങളിൽ വിശ്വാസികളെ തടവിലാക്കുകയും തുടർന്ന് വിശ്വാസം ഉപേക്ഷിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുമെന്നും, അതിനു സമ്മതിക്കാത്തവർക്ക് കൊടിയ പീഡനങ്ങളാണ് ഭരണകൂടം ഏർപ്പെടുത്തുന്നതെ ന്നും
ലീ വെളിപ്പെടുത്തുന്നു.ശാരീരിക മർദ്ദനം മുതൽ മാനസിക പീഡനം വരെ ഈ തടവറയ്ക്കുള്ളിൽ വിശ്വാസികൾക്ക് അനുഭവിക്കേണ്ടിവരുന്നുവെന്നും സൂര്യവെളിച്ചം പോലും കാണാതെ വർഷങ്ങളോളം തടവറക്കുള്ളിൽ വിശ്വാസികൾക്ക് കഴിയേണ്ടിവരുന്നുവെ ന്നും ലീ വെളിപ്പെടുത്തുന്നു.കൂടാതെ ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള മാരകമായ മരുന്നുകൾ കുത്തിവച്ചും വിശ്വാസികളെ ബോധരഹിതരാക്കി ലൈംഗികപീഡനങ്ങൾ വരെ നടത്തുന്നതായും പത്തുവർഷത്തെ കൊടിയ പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ട ലീ യൂസെ പറയുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group