സമാധാനം യാഥാർത്ഥ്യമാക്കുവാൻ വ്യക്തിപരമായ പരിശ്രമം ആവശ്യമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഏപ്രിൽ 25 വ്യാഴാഴ്ച വത്തിക്കാനിലെത്തിയ ഹംഗറിയിൽ നിന്നുള്ള കർദ്ദിനാൾ പീറ്റർ എർദോ, മെത്രാൻസമിതി പ്രസിഡന്റ് അഭിവന്ദ്യ അന്ദ്രാസ് വേരെസ്, ഹംഗറിയുടെ പ്രസിഡന്റ് താമാസ് ന്യുലോക് എന്നിവരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
“മറ്റുള്ളവരോട് ക്ഷമിക്കുവാൻ തയ്യാറാകുമ്പോഴാണ് സമാധാനം സുസ്ഥാപിതമാകുന്നത്. ഇത് ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്ന ഒരു അനുഭവമാണ് “ പാപ്പ സംഭാഷണത്തിൽ ആവർത്തിച്ചു പറഞ്ഞു. ഒരു വർഷം മുൻപ് ഹംഗറിയിലേക്ക് താൻ നടത്തിയ അപ്പസ്തോലിക യാത്രയെ പരാമർശിച്ച് സംസാരിച്ച പാപ്പ ഒരു തീർത്ഥാടകനും, സഹോദരനും സുഹൃത്തുമായാണ് താൻ അവിടേക്കെത്തിയതെന്ന് അനുസ്മരിച്ചു.
തങ്ങളുടെ സംരക്ഷണത്തിന് ഏൽപ്പിക്കപ്പെട്ട മനുഷ്യരോട് ഉത്തരവാദിത്വത്തോടെ പെരുമാറാൻ, സമീപകാല ഹംഗറിയിൽ മാതൃകാപരമായ ജീവിതം നയിച്ച വിവിധ സമർപ്പിതരുടെയും അൽമായരുടെയും ജീവിതമാതൃക ഉദ്ധരിച്ചുകൊണ്ട് പാപ്പ ഏവരെയും ആഹ്വാനം ചെയ്തു. നിങ്ങൾക്കൊപ്പം ഒരു സുഹൃത്തെന്നപോലെ ആയിരിക്കാനാണ് താൻ പരിശ്രമിച്ചതെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ച പാപ്പ, തങ്ങളുടെ മുൻ തലമുറകളിലുള്ള ആളുകളുമായി സംവദിച്ചുകൊണ്ട് ജീവിതത്തിൽ മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group