വാഹനാപകടത്തിൽ പൊലിഞ്ഞത് ശില്പ കലയിലെ പെരുന്തച്ചൻ..

തലശ്ശേരി അതിരൂപത മൈനര്‍ സെമിനാരിയുടെ വൈസ് റെക്ടറായി സേവനം ചെയ്തു വരവേ ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട ഫാദര്‍ മനോജ് ഒറ്റപ്ലാക്കലിന്റെ വിയോഗം സഭയ്ക്കും സമൂഹത്തിനും തീരാ നഷ്ടമാവുകയാണ്.

ശിൽപ്പ നിർമ്മാണത്തിലെ ഒന്നാം സ്ഥാനക്കാരനായ ഫാദര്‍ മനോജിനെ ‘പെരുന്തച്ചൻ’ എന്നു തന്നെ വിളിക്കാം. കാരണം, അത്രയ്ക്ക് മനോഹരമാണ് ഇദ്ദേഹത്തിന്റെ ഓരോ കലാസൃഷ്ടിയും. പേരാവൂർ സെന്റ് ജോസഫ് പള്ളിയിലെ സഹവികാരിയായി രുന്നപ്പോൾ മുപ്പതോളം കോളജുകൾ പങ്കെടുത്ത സർവ്വകലാശാല കലോൽസവ ത്തിലെ ശിൽപ്പനിർമാണ മൽസരത്തിൽ ഏബ്രഹാം അച്ചന്റെ മികവിൽ മലബാർ ബിഎഡ് കോളജിന് ആദ്യ ഒന്നാം സമ്മാനം ലഭിച്ചിരുന്നു. വിശ്രമം എന്ന വിഷയത്തിലായിരുന്നു മൽസരം. ദാരിദ്ര്യത്തിനിടയിലും അച്ഛന്റെ സംരക്ഷണത്തിൽ കഴിയുന്ന മകളുടെ ശിൽപ്പാവിഷ്കാരം നടത്തിയാണ് അച്ചന്റെ നേതൃത്വത്തിലുള്ള സംഘം ഒന്നാം സ്ഥാനം നേടിയത്. ഇരിട്ടി എടൂർ സ്വദേശിയായ പൗലോസിന്റെയും ത്രേസ്യാമ്മയുടെയും മകനായ ഫാ. ഏബ്രഹാം വിവിധ പള്ളികളിൽ അൽത്താര ഒരുക്കിയും ശ്രദ്ധേയനായിരുന്നു.

താൻ പ്രവർത്തിച്ചിടങ്ങളിലെല്ലാം ദൈവ സ്നേഹം പകർന്നു നൽകി സേവന മനോഭവത്തോടെ തന്റെ കടമ നിർവഹിച്ചു കൊണ്ട് അച്ചൻ നിത്യ സമ്മാനത്തിന് യാത്രയാകുമ്പോൾ നമുക്കും അച്ചന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group