‘കക്കുകളി’ നാടക പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം സമർപ്പിച്ചു

കത്തോലിക്ക സന്യാസത്തെ അവഹേളിക്കുന്ന ‘കക്കുകളി’ എന്ന നാടകത്തിന്റെ പ്രദർശനം കണ്ണൂർ ജില്ലയിൽ തടയണമെന്ന ആവശ്യവുമായി കളക്ടറിനു നിവേദനം നല്‍കി. സന്യാസ സമൂഹത്തെ പ്രതിനിധീകരിച്ച് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (CRI) കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എം‌സി‌ബി‌എസ്, സെക്രട്ടറി സി. സോണിയ എം‌എം‌എം, ട്രഷറർ സി. ജെസ്സി ഡി‌എസ്‌എസ്, കൗൺസിലർമാരായ ഫാ. ബോബിൻ ഒപി, ബ്ര. ജേക്കബ് എം‌സി എന്നിവർ ചേര്‍ന്നാണ് കണ്ണൂർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്‌ നിവേദനം കൈമാറിയത്.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കണ്ണൂർ ജില്ലയിൽ ഈ നാടകം നടത്താൻ അനുവദിക്കരുതെന്നും ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന കണ്ണൂർ സി‌ആര്‍‌ഐ യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും പൊതുവികാരം കളക്ടറെ അറിയിച്ചു. വരും ദിവസങ്ങളിൽ നാടകത്തിനെതിരെ മറ്റ് പ്രതിഷേധ നടപടികൾ വിവിധ രൂപതകളുടെ സംയുക്ത സഹകരണത്തോടെ നടത്തുവാൻ കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ കണ്ണൂർ ഘടകo തീരുമാനിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group