കൊല്ലപ്പെട്ട വൈദികർക്ക് നീതി വേണമെന്നാവശ്യപ്പെട്ട് 33,000 പേരുടെ നിവേദനം സമർപ്പിച്ചു

മെക്സിക്കോയിൽ നടന്ന വിവിധങ്ങളായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട വൈദികർക്ക് നീതി ആവശ്യപ്പെട്ട് 33,000 പേരുടെ ഹർജി സർക്കാരിന് സമർപ്പിച്ചു.

മെക്സിക്കൻ പ്ലാറ്റ്ഫോം ആക്ടിവേറ്റിന്റെ ആഭിമുഖ്യത്തിലാണ് മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ ആന്റ് ദ ഫെഡറൽ അറ്റോർണി ജനറലിന് ഒപ്പുകൾ കൈമാറിയത്. ജൂണിൽ കൊല്ലപ്പെട്ട ഈശോസഭ വൈദികരായ ജാവെയർ കാംപോസ് മൊറാലെയ്ക്കുo,ജോക്വിൻ സീസർ മോറയ്ക്കും നീതി ലഭിക്കണമെന്നാണ് ആവശ്യം. ഇരുവരും ദേവാലയത്തിനുള്ളിൽ വച്ച് കൊല്ലപ്പെട്ടവരാണ്.

ഇവർക്കൊപ്പം ഒരു ബിസിനസുകാരനും കൊല ചെയ്യപ്പെട്ടിരുന്നു. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പിടികൂടിയെങ്കിലും വൈദികരെ കൊലപ്പെടുത്തിയ ആളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹത്തിന് മുമ്പിൽ നീതിക്കുവേണ്ടിയുള്ള ഈ നിലവിളി നിശ്ശബ്ദമായി പോകുന്നതിൽ വേദനയുണ്ടെന്ന് ആക്ടിവേറ്റ് ഡയറക്ടർ ജോസ് ഏഞ്ചൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group