സ്‌കൂളുകളില്‍ സാത്താനിസം പഠിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍ അപേക്ഷ.

സ്കൂളുകളിൽ സാത്താനെ കുറിച്ചുള്ള പഠനം സിലബസിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയുമായി ഓസ്ട്രേലിയയിലെ സാത്താൻ സംഘടനയുടെ നേതാവ് സുപ്രീംകോടതിയില്‍ അപേക്ഷ സമർപ്പിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഈ ആവശ്യം നിരസിച്ചതിനെതുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.നൂസ ടെമ്പിള്‍ ഓഫ് സാത്താന്‍ എന്ന സംഘടന സ്ഥാപിച്ച റോബിന്‍ ബ്രിസ്റ്റോയാണ്
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ സാത്താനിസo മുഖ്യ പഠനവിഷയം ആക്കണമെന്നാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു മണിക്കൂര്‍ മതവിദ്യാഭ്യാസം അനുവദിച്ചിട്ടുള്ളതു പോലെ സാത്താന്‍ മതം പഠിപ്പിക്കാനും അനുവദിക്കണമെന്നാണ് റോബിന്‍ ബ്രിസ്റ്റോയുടെ ആവശ്യം.
എന്നാൽ ഈ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച ക്രൈസതവ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
ഭാവിതലമുറയെ ഇത്തരം അധാര്‍മ്മിക അജണ്ടകളില്‍ നിന്ന് സംരക്ഷിക്കാൻ ശക്തമായ പ്രാർത്ഥനയ്ക്കും സഭാനേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group