രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. രണ്ട് രൂപയാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ വില മാർച്ച് 15 രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കുറച്ചിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ വിലയില്‍ രണ്ട് രൂപ കുറച്ചതിലൂടെ ജനങ്ങളുടെ കുടുംബത്തിൻ്റെ ക്ഷേമവും സൗകര്യവുമാണ് തൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എക്‌സിൻ്റെ പോസ്റ്റില്‍ പറഞ്ഞു. വലിയ എണ്ണ പ്രതിസന്ധിക്കിടയിലും കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇന്ത്യയില്‍ പെട്രോള്‍ വില 4.65 ശതമാനം കുറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m