പെട്രോൾ, ഡീസൽ വില കുറച്ചേക്കും

കൊച്ചി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില ലിറ്ററിന് രണ്ട് രൂപ വരെ കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില പതിനാല് മാസത്തിനിടെയിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്ക് കുറഞ്ഞതോടെ ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരാൻ അനുകൂല സാഹചര്യമാണെന്ന് പൊതുമേഖല എണ്ണ കമ്ബനികളും വിലയിരുത്തുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളർ വരെ കഴിഞ്ഞ ദിവസം താഴ്‌ന്നിരുന്നു. മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്ബ് വില കുറച്ചേക്കും. ആഗോള വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് പ്രമുഖ പൊതു മേഖല കമ്ബനികളായ ഇന്ത്യൻ ഓയില്‍, ഭാരത് പെട്രോളിയം കോർപ്പറേഷൻ(ബി.പി.സി.എല്‍), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ(എച്ച്‌.പി.സി.എല്‍) എന്നിവ ഇക്കാര്യം പരിശോധിക്കുന്നു. നാണയപ്പെരുപ്പം നിയന്ത്രിക്കാനും പെട്രോള്‍, ഡീസല്‍ വിലക്കുറവ് സഹായിക്കും.

ചൈനയിലെയും അമേരിക്കയിലെയും സാമ്ബത്തിക മാന്ദ്യം എണ്ണ ഉപഭോഗം കുറയ്ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ശേഖരം കുറഞ്ഞുവെന്ന വാർത്തകളും ഉത്പാദനം നിയന്ത്രിക്കാനുള്ള ഒപ്പെക് രാജ്യങ്ങളുടെ തീരുമാനവും ക്രൂഡിന് പിന്തുണയായില്ല. ഇതോടെ പൊതു മേഖല കമ്ബനികളുടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടു. എണ്ണ വില 90 ഡോളറിനടുത്ത് തുടർന്നതിനാല്‍ ഒരു വർഷത്തിലധികമായി കമ്ബനികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ക്രൂഡ് വില കുറഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യമാണെന്ന് പെട്രോളിയം ഡീലർമാർ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m