റായി ചുഴലിക്കാറ്റ് :ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർത്ഥന നടത്തി മെത്രാൻ സംഘം..

റായി ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ച ഫിലിപ്പൈൻസിലെ ജനങ്ങൾക്കുവേണ്ടി രണ്ടു ദിവസത്തെ പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ നടത്തി ഫിലിപ്പീൻസ് കത്തോലിക്കാ മെത്രാൻ സംഘം.ഡിസംബർ 25 26 തീയതികളിലാണ് ദുരിതത്തിലായ ജനങ്ങൾക്കുവേണ്ടി യു പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷയും ധനസമാഹരണ ശേഖരണവും ഫിലിപ്പിൻസ് കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയത്.

ക്രിസ്തുമസിന്റെ ചൈതന്യത്തിൽ, ഇപ്പോഴത്തെ അപകടത്തിൽപ്പെട്ട പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായ ആളുകൾക്ക് വേണ്ടി ഫിലിപ്പീസൻസിലെ കാരിത്താസ് സംഘടന വഴിയാണ് സഹായം നൽകുക .

ഫിലിപ്പീൻസിൽ വീശിയ കൊടുങ്കാറ്റുകളിൽ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ് ആയിരുന്നു റായി ഏകദേശം 200 ലധികം ആളുകൾ മരണപ്പെട്ടുവെന്നും ,അഞ്ചു ലക്ഷത്തിലധികം ആൾക്കാർ രഹിതരായി എന്നുമാണ് റിപ്പോർട്ടുകൾ. കൂടാതെ രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതബന്ധം പോലും ഇനിയും പുന:സ്ഥാപിച്ചില്ല.കൂടാതെ പലസ്ഥലങ്ങളിലും ആളുകളുടെ ആവശ്യത്തിനുള്ള കുടിവെള്ളവും, ഭക്ഷണവും, മരുന്നും ലഭ്യമല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group