അഞ്ഞൂറാം വാർഷിക നിറവിൽ ഫിലിപൈൻ സഭ

അഞ്ഞൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങി ഫിലിപൈൻ സഭ ഈ വർഷം ഈസ്റ്റർ ഞായറാഴ്ച ആഘോഷപരിപാടികൾ ക്ക് ഔപചാരികമായ സമാരംഭം കുറിക്കും.
ഏപ്രിൽ 4 ഈസ്റ്റർ ദിനത്തിൽ ഫിലിപൈൻ കത്തോലിക്കാ സമ്മേളനത്തിന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റോമുലോ വാലൈസ് തീർത്ഥാടന ദേവാലയങ്ങളുടെ വിശുദ്ധ വാതിൽ തുറന്ന് ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും . തുടർന്ന് ആഘോഷകരമായ ദിവ്യ ബലിയർപ്പിക്കും .ഏപ്രിൽ 4 മുതൽ 22 വരെയുള്ള ആഘോഷങ്ങൾ ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും എന്ന് ആർച്ച് ബിഷപ്പ് വാലൈസ് അറിയിച്ചു.കോവിഡ് പ്രോട്ടോകോളുകൾക്ക് അനുസൃതമായി വിശ്വാസികൾക്ക് കത്തീഡ്രലിനപ്പുറത്തുള്ള LED സ്ക്രീനുകൾ വഴി ദിവ്യബലി കൂടുവാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കും. ഫെബ്രുവരി 7 മുതൽ ഇടവക തലത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group