പകർച്ച വ്യാധികൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുവാൻ കത്തോലിക്കാ വിശ്വാസികൾക്ക് ആഹ്വാനം നൽകി ഫിലിപ്പൈൻ ബിഷപ്പുമാർ മാതൃകയാവുന്നു . ഫിലിപ്പൈൻ സഭ 500 വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുമ്പോൾ അത് ആഘോഷിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്ന് 121 മത് പ്ലീനറി സമ്മേളനത്തിൽ ദാവാ വോയിലെ ആഴ്ച്ച ബിഷപ്പ് റോമുലോ വാലെസ് പറഞ്ഞു. 2 ദിവസത്തെ ഓൺലൈൻ പരിപാടിയായി നടന്ന പ്ലീനറി സമ്മേളനം ബുധനാഴ്ച സമാപിച്ചു. 80 ഓളം ബിഷപ്പുമാർ പങ്കെടുത്ത സമ്മേളനത്തിൽ നിലവിലുള്ള ആരോഗ്യ പ്രതിസന്ധിയെ കുറിച്ചും സഭയുടെ പ്രതികരണത്തെ കുറിച്ചും സംസാരിച്ചു. ഇവാഞ്ചലിക്കൽ ചാരിറ്റിക്ക് സാക്ഷ്യം നൽകുന്നതു തുടരുവാനും ഇടയവേലകളിൽ ജീവകാരുണ്യ പ്രവർത്തികൾ ഉൾപ്പെടുത്തണം എന്നുള്ള ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം അപ്പോസ്തോലിക ന്യൂൻസിലേറ്ററായ ചാൾസ് ജോൺ ബ്രൗൺ വായിച്ചു. പകർച്ചവ്യാധികൾ കാരണം 500 വാർഷികം പരിപാടികൾ ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ വിശ്വാസത്തിന്റെ വിലയേറിയ സമ്മാനമാണെന്നും അത് നാം മറ്റുള്ളവരുമായി പങ്കുവെക്കണമെന്നും ബിഷപ്പ് വാലെസ് ഓർമപ്പെടുത്തി.2021 ഏപ്രിൽ മാസത്തിൽ ക്വിൻസെന്ററി ആഘോഷങ്ങൾ ആരംഭിക്കുമെന്നും ശരിയായ ആഘോഷങ്ങൾ സങ്കടിപ്പിക്കുന്നതിൽനുള്ള ബുദ്ധിമുട്ടു കാരണം ഗ്രേറ്റ് ജൂബിലി അടുത്ത വർഷത്തേക്ക് (2022 ) നീട്ടിവെച്ചതായും ബിഷപ്പ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group