ഫിലിപ്പെൻസ് : തദ്ദേശീയ നേതാക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫിലിപ്പെൻസ് ബിഷപ്പുമാർ രംഗത്തെത്തി . ഫിലിപ്പെൻസിലെ കാപിസ് പ്രവിശ്യയിലെ പനായ് ദ്വീപിൽ സ്ഥിതിചെയ്യുന്ന തപാസ് നഗരത്തിൽ ഡിസംബർ 30 നായിരുന്നു സംഭവം. സ്ഫോടക വസ്തുക്കളും തോക്കുകളും കൈവശംവെന്നാരോപിച്ച് കമ്മ്യൂണിസ്ററ് പാർട്ടി ഓഫ് ഫിലിപ്പെൻസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന്…. സംഘത്തിലെ 9 അംഗങ്ങൾ ആയുധങ്ങൾ ഉപയോഗിച് അറസ്റ്റിനെ തടയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് പോലീസ് വെടിയുതിർക്കുകയായിരുന്നു.എന്നാൽ പ്രതികൾ നിരായുധർ ആയിരുന്നു. എന്നും യാതൊരു ആക്രമണവും പ്രതികളുടെ ഭാഗത്തു നിന്നും ഇല്ലാതിരുന്നപ്പോ ൾ ആണ് പോലീസ് വെടിയുതിർത്തത് എന്നും ദൃക്‌സാക്ഷികൾ മൊഴി നൽകി ഇരകൾ അറസ്റ്റിനെ എതിർത്തിട്ടില്ലെന്ന് കുടുംബങ്ങൾ അവകാശപ്പെട്ടു. ജനുവരി 15 തീയ്യതി പുറത്തിറക്കിയ സേന്ദശത്തിൽ അന്യായമായി കൊല്ലപ്പെട്ടു എന്ന വാദത്തെ ബിഷപ്പുമാർ പിന്തുണച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാപ്പിസിലെ കർദിനാൾ ജോസ് അഡ്മിൻ കുലയും സമീപത്തെ 7 രൂപതകളിൽ നിന്നുള്ള ബിഷപ്പുമാരും രംഗത് എത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group