ബസിലിക്കയും തിരുസ്വരൂപവും രാജ്യത്തിന്റെ ദേശീയ നിധികളായി പ്രഖ്യാപിച്ച് ഫിലിപ്പീൻസ്

ക്രിസ്തീയവിശ്വാസം സ്വീകരിച്ചതിന്റെ 500-ാം പിറന്നാളിൽ ഫിലിപ്പിൻസ് സഭയ്ക്ക് ഭരണകൂടത്തിന്റെ വിശേഷാൽ ആദരം. സെബു നഗരത്തിലെ പൗരാണിക ദൈവാലയമായ സാന്റോ നിനോ മൈനർ ബസിലിക്കയും ‘സാന്റോ നിനോ ഡെ സെബു’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉണ്ണിശോയുടെ തിരുസ്വരൂപവും ദേശീയ സാംസ്‌കാരിക നിധികളായി പ്രഖ്യാപിച്ച് ഫിലിപ്പൈൻസിലെ നാഷണൽ ഹിസ്റ്റോറിക്കൽ കമ്മീഷൻ. 500-ാം പിറന്നാൾ ആഘോഷത്തിന് ആരംഭം കുറിക്കുന്ന ദിനത്തിൽ തന്നെയായിരുന്നു പ്രഖ്യാപനവും
ചരിത്രപരവും സാംസ്‌കാരികവുമായി പ്രാധാന്യമുള്ള പൈതൃകങ്ങൾക്ക് രാഷ്ട്രം നൽകുന്ന ഏറ്റവും പരമോന്നതമായ അംഗീകാരമാണിത്. ഫിലിപ്പീൻസിലെ നാഷണൽ ഹിസ്റ്റോറിക് കമ്മീഷൻ (എൻ.എച്ച്.സി.പി) ചെയർപേഴ്‌സൺ ഡോ. റെനെ എസ്‌കാലന്റ്, ഫിലിപ്പൈൻസിലെ അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ചാൾസ് ബ്രൗൺ, സെബു അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ജോസ് പാൽമ, പ്രസിഡന്റിന്റെ പ്രതിനിധി മെക്കൽ ലോയ്ഡ് ഡിനോ, ബസിലിക്കയുടെ ചുമതലക്കാരായ അഗസ്റ്റീനിയൻ സന്യാസികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group