കോവിഡ് പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക് പരിമിതികൾ ഏർപ്പെടുത്തി ഫിലിപ്പൈൻസ്

Philippines imposes restrictions on Christmas celebrations in the context of Covid-19

മനില: ക്രിസ്മസ് സീസണിൽ കോവിഡ്-19 നിയമങ്ങളും പ്രോട്ടോകോളുകളും ലംഘിക്കാൻ പാടില്ലെന്ന് ഫിലിപ്പീൻസ് സർക്കാർ. ദേവാലയങ്ങളിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. പത്തിലധികം പേരുടെ ഒത്തുചേരലുകൾ അനുവദനീയമല്ലെന്നും അവ ബഹുജന സമ്മേളനങ്ങളായി കണക്കാക്കപ്പെടുമെന്നും ഇത് നിയമ ലംഘനമാണെന്നും ഇന്റർ ഏജൻസി ടാസ്ക് ഫോഴ്‌സ് അംഗമായ ഇന്റീരിയർ സെക്രട്ടറി എഡ്‌വേർഡ് അനോ പറഞ്ഞു

സിനിമ പ്രദർശനങ്ങൾ സംഗീതക്കച്ചേരികൾ, കായിക മത്സരങ്ങൾ മറ്റ് വിനോദ പ്രവർത്തനങ്ങൾ എന്നിവ ഒഴികെയുള്ള വലിയ ഒത്തുചേരലുകൾ ഒക്ടോബറിൽ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ നിരോധിച്ചിരുന്നു. ക്രിസ്മസിനോടനുബന്ധമായി നടക്കുന്ന ആഘോഷങ്ങൾ അനിവാര്യമല്ലാത്ത പ്രവർത്തനങ്ങളാണെന്നും അത് പ്രോട്ടോകോളുകളുടെ ലംഘനമാണെന്നും അനോ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ്-19 അണുബാധ വർധിക്കുന്നതായി റിപ്പോർട്ടിനെ തുടർന്നാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ക്രിസ്മസ് ആഘോഷങ്ങളിൽ ഇറ്റലി ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ഇതിനോടകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറെന്റുകൾ, മാളുകൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിൽ ക്രിസ്മസ് പാർട്ടികൾ നടത്തരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യക്തമായ സാമൂഹിക അകലം പാലിക്കണമെന്നും അതുറപ്പുവരുത്തേണ്ടത് സർക്കാർ സംവിധാനങ്ങളാണെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group