പ്രദർശനത്തിനൊരുങ്ങി “കർമസാഗരം ചാവറയച്ചൻ”

കേരളത്തിന്റെ വിശുദ്ധൻ ചാവറ പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിക്കുന്ന ചലച്ചിത്രം ‘കർമസാഗരം വിശുദ്ധ ചാവറയച്ചൻ’ പ്രദർശനത്തിനൊരുങ്ങുന്നു. ചാവറയച്ചന്റെ ചെറുപ്പം മുതൽ മരണം വരെയുള്ള സംഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അജി കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. CMI തിരുവനന്തപുരം പ്രൊവിൻസിന്റെ നേതൃത്വത്തിൽ അൻസാരി പുക്കാട ശ്ശേരിയാണ് നിർമാതാവ്. അനിൽ ചേർത്തല തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ രജിത് പുന്നപ്രയും സംഗീതം അനിൽ നാരായണനും നിർവ്വഹിച്ചിരിക്കുന്നു.കൈനകിരി ,അർത്തുങ്കൽ,പള്ളിപ്പുറം ,വെച്ചൂർ,മാന്നാനം,ചീപ്പുങ്കൽ,കുമരകം,ആലപ്പുഴ എന്നീ പ്രാദേശിങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നതായി നിർമാതാക്കൾ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group