ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 71-ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി.
റാന്നി പെരുന്നാട്ടിൽ നിന്നുള്ള പ്രധാന പദയാത്ര സംഘത്തിനു കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
ആദ്യാവസാനം പദയാത്രയിൽ പങ്കെടുത്ത കാതോലിക്കാബാവായോടൊപ്പം ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ തോമസ് മാർ അന്തോണിയോസ്, സാമുവേൽ മാർ ഐറേനിയോസ്, മാത്യൂസ് മാർ പക്കോമിയോസ്, മാത്യൂസ് മാർ പോളികാർപ്പസ്, യൂഹാനോൻ മാർ തെയഡോഷ്യസ്, ആന്റണി മാർ സിൽവാനോസ് എന്നിവർ പങ്കുചേർന്നു. മാർത്താണ്ഡം, പാറശാല ഭദ്രാസനങ്ങളിൽ നിന്നെത്തിയ പദയാത്രകളിൽ ബിഷപ്പുമാരായ വിൻസെന്റ് മാർ പൗലോസും തോമസ് മാർ യൗസേബിയോസും പങ്കെടുത്തു. ജന്മ ഗൃഹമായ മാവേലിക്കരയിൽനിന്നു പുറപ്പെട്ട പദയാത്രയ്ക്ക് ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group