പരസ്യമായി ക്രൈസ്തവ സന്യാസത്തെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന ‘കക്കുകളി’ എന്ന നാടകം പ്രദർശനം തുടരുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ‘കേരള സ്റ്റോറി’ എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് ഇറങ്ങുന്നത് ഇരട്ടത്താപ്പ് നയം ആണെന്ന് കെസിവൈഎം സംസ്ഥാന സമിതി.
ചില ആവിഷ്കാരങ്ങളിൽ മാത്രം മതവികാര ബോധം വെളിവാകുന്നത് ആശങ്കയുണർത്തുന്നതാണ്. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുമ്പോൾ മാത്രം ആവിഷ്കാര സ്വാതന്ത്ര്യമായും മറ്റിടങ്ങളിൽ എല്ലാം അത് പ്രകടമായ അനീതിയായും മാറുന്നത് കേരളത്തിന്റെ മത- സാംസ്കാരിക മേഖലകളിൽ വലിയ ഭീഷണി തന്നെയാണ്. ചില പ്രത്യേക വിഭാഗത്തിന്റെ മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുവാൻ ഭരണകൂട സംവിധാനങ്ങൾ ശ്രമിക്കുന്നത് നിരാശാജനകമാണെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ. റെജി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group