കോവിഡിൽ മരണമടഞ്ഞ അകത്തോലിക്കാർക്കും സെമിത്തേരിയിൽ സ്ഥലം നൽകി ഫിലിപ്പീൻസ് അതിരൂപത..

മനില : കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഫിലിപ്പീൻസിൽ മരണമടയുന്ന അകത്തോലിക്കർക്കും സിമിത്തേരിയിൽ സ്ഥലം നൽകുവാനുള്ള ഫിലിപ്പീൻസ് അതിരൂപതയുടെ തീരുമാനം ശ്രദ്ധേയമാകുന്നു.ദിവസവും 10 മുതൽ 15 മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ലാത്ത സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ് അതിരൂപതാ നേതൃത്വം ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടുവന്നിരിക്കുന്നത്.സെബു രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസഫ് പാൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ഇക്കാലമത്രയും അകത്തോലിക്കർ രാജ്യത്തെ ക്രൈസ്തവ വിശ്വാസ സമൂഹത്തോട് കാണിച്ച സ്നേഹത്തിനും സഹായങ്ങൾക്കും ബിഷപ്പ് നന്ദി പറഞ്ഞു.കോവിഡ് മഹാമാരിയെ ചെറുത്തു നിൽക്കുവാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും ബിഷപ്പ് ഓർമിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group

Previous article