കോട്ടയം:റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം അണിയറയിലൊരുങ്ങുന്നുവെന്ന മുന്നറിയിപ്പുമായിഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ചിരട്ടപ്പാല്‍ അഥവാ കപ്പ് ലമ്പ്‌ന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിച്ച് വന്‍തോതില്‍ അനിയന്ത്രിതമായി ഇറക്കുമതി ചെയ്ത്റബര്‍ വിപണി തകര്‍ക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.
ജൂലൈ 29 ന് ചേരുന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് യോഗത്തില്‍ കപ്പ്‌ലമ്പ്‌ന് സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കാന്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമായും റബര്‍ ബോര്‍ഡിന്റെ അറിവോടെയാണെന്നും റബര്‍ ബോര്‍ഡിലെ ഉന്നതരാണ് ഈ കര്‍ഷകദ്രോഹപദ്ധതിക്കു പിന്നിലെന്നുള്ളത് അദ്ദേഹം കുറ്റപ്പെടുത്തി.ഒരു കിലോ ഗ്രേഡ് 4 റബറിന് 165-170 എന്ന ആശ്വാസവിലയില്‍ കോവിഡ് കാലത്തും വിപണി സജീവമായിരിക്കുമ്പോള്‍ വിലയിടിച്ച് നിലവാരം കുറഞ്ഞ ചണ്ടിപ്പാല്‍ ഇറക്കുമതി ചെയ്യുവാനുള്ള കര്‍ഷക ദ്രോഹ നീക്കത്തിനെതിരെ സംഘടിക്കുവാന്‍ കര്‍ഷകരും കര്‍ഷകസംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group